ഞാന്‍


സൂര്യന്‍

സൂര്യനാണ് ചന്ദ്രന്റെ
തിളക്കമെന്നറിഞ്ഞിട്ടും
തിങ്കളെ കാട്ടി മാത്രമേ
മാമൂട്ടാറുള്ളൂ നീ കുഞ്ഞിന്,
നമ്മള്‍ പരസ്പരം
പ്രണയിച്ചിട്ടും
നീയവന്റെ സ്വന്തമായത് പോലെ.

ചന്ദ്രന്‍

നീ പറഞ്ഞു:
ഞാന്‍ ചന്ദ്രനെ പോലെ
രാത്രി മാത്രം നിന്നെ
തേടുന്നുവെന്ന്.
പക്ഷെ, നീയറിയുന്നില്ല
പകലും ഞാനുണ്ട്
നിനക്കൊപ്പമെന്ന്.
ആ സൂര്യന്‍
ഇല്ലായിരുന്നെങ്കില്‍..

4 comments:

 1. തീക്ഷ്ണമായതിനെ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ് ........
  അതിന്റെ പ്രഭാവത്തില്‍ മറ്റുള്ളത് നിഷ്പ്രഭമാകുന്നു ........
  അപ്പോള്‍........

  ReplyDelete
 2. ചന്ദ്രനെ സ്നേഹിക്കണം എങ്കില്‍ സൂര്യന്‍ ഉണ്ടായിരിക്കണം. കാരണം സൂര്യന്‍ മറയുമ്പോഴേ നിലാവും തണുപ്പും കൂടുതല്‍ ഹൃദ്യമാവൂ.

  (Please remove word verification from comments)

  ReplyDelete
 3. ഉം എഴുതുക വീണ്ടും ആശംസകള്‍

  ReplyDelete
 4. ലളിതമായ ബിംബങ്ങള്‍ കൊണ്ട് വിരുന്നൊരുക്കി.. :)

  ReplyDelete