കടല്‍പ്പെണ്ണ്പതിവ്പോലെ
ഉപ്പിലിട്ട മത്സ്യങ്ങള്‍
വിറ്റു കൊണ്ടിരിക്കുകയാണ്
കടലെന്ന പെണ്‍കുട്ടി.

സ്വന്തം ആഴത്തേയും
വിശാലതയേയും പറ്റി പറഞ്ഞ്
പരുപരുത്ത വാക്കുകള്‍
പോലുള്ള കല്ലുകളെ
മിനുക്കിയെടുക്കുന്നുണ്ട്
തിരയെന്ന നാവ്.

ഉന്മാദികളുടെ നഗരമവളുടെ
ശരീരം കണ്ട് മയങ്ങുന്നു.
സൂര്യനവളുടെ ശരീരത്തില്‍
അവനെത്തന്നെ നഷ്ടപ്പെടുത്തുന്നു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി
കടല്‍ക്കരയിലിരുന്ന്
പലവട്ടം പ്രവചിക്കുന്നു:
ആകാശത്തെ മേഘമത്സ്യം
ആഴിയുടെ ആത്മാവാകുന്നു.

പ്രായപൂര്‍ത്തിയാകുന്നതോടെ
അവനൊരു കപ്പിത്താനാകുന്നു
കടല്‍പ്പെണ്ണിന്‍ ശരീരത്തിലൂടെ
വിനോദയാത്ര നടത്തുന്നു.

3 comments:

 1. "പതിവ്പോലെ
  ഉപ്പിലിട്ട മത്സ്യങ്ങള്‍
  വിറ്റു കൊണ്ടിരിക്കുകയാണ്
  കടലെന്ന പെണ്‍കുട്ടി."

  ഒരിക്കലുമല്ല, അവളെ കൊള്ളയടിക്കുകയാണ് നമ്മള്‍.

  ReplyDelete